പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എയര്‍ഫോഴ്‌സില്‍ അവസരം: അവസാന തീയതി ഏപ്രിൽ 24

Apr 5, 2022 at 11:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: എയര്‍ഫോഴ്‌സില്‍ വിവിധ തസ്തികകളിലായുള്ള അഞ്ച് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികയിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 14. വിവിധ സ്റ്റേഷനുകളിലായാണ് ഒഴിവുള്ളത്.

\"\"

തസ്തിക, ഒഴിവ്, സ്റ്റേഷന്‍, യോഗ്യത

ഹൗസ് കീപ്പിങ് സ്റ്റാഫ്-1 (എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ബറെയ്‌ലി): പത്താംക്ലാസ് പാസായിരിക്കണം.

കുക്ക്- 1 (എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഗൊരഖ്പുര്‍): പത്താംക്ലാസ് പാസായിരിക്കണം. ഒപ്പം കാറ്ററിങ്ങില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കററ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

കാര്‍പെന്റര്‍- 1 (എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഭോവാലി): പത്താംക്ലാസ്സും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ട്രേഡ് സര്‍ട്ടിഫിക്കറ്റും.

മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്- 1 (എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഗൊരഖ്പുര്‍): പത്താംക്ലാസ് പാസായിരിക്കണം. ഒപ്പം ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭിലഷണീയം.

ഹിന്ദി ടൈപ്പിസ്റ്റ്- 1 (എയര്‍ഫോഴ്‌സ് ക്യാമ്പ് ന്യൂഡല്‍ഹി കന്റോണ്‍ മെന്റ്): പന്ത്രണ്ടാം ക്ലാസ് വിജയവും ഇംഗ്ലീഷില്‍ 35 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയില്‍ 30 വാക്ക് ടൈപ്പിങ് വേഗവും.

പ്രായപരിധി: 18 -25 വയസ്സ്.

വിശദ വിവരങ്ങള്‍ക്ക്: https://employmentnews.gov.in/NewEmp/Home.aspx.

Follow us on

Related News