JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള ഡിജിറ്റൽ
സർവകലാശാലയുടെ മുൻനിര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശന നടപടികൾ ആരംഭിച്ചു.
എംടെക്, എം.എസ്.സി, എം.ബി.എ, പിജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2022 മെയ് 1 ആണ്. ജൂൺ5ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള പ്രവേശന പരീക്ഷ (DUAT ) വിജയിക്കുന്നവർക്കാണ് പ്രവേശനം സാധ്യമാകുന്നത്. താഴെ പറയുന്ന 9 കോഴ്സകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
എംടെക് ഇൻ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് (സ്പെഷ്യലൈസേഷനുകൾ):
കണക്റ്റഡ് സിസ്റ്റംസ് & എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ
സെക്യൂരിറ്റി & എഞ്ചിനീയറിംഗ്.
എംടെക് ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (സ്പെഷ്യലൈസേഷനുകൾ): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസ്സിംഗ് & ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ്, കമ്പ്യൂട്ടേഷണൽ ഇമേജിങ്.
എംടെക് ഇൻ ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈൻ (ഫ്ലെക്സിബിൾ മോഡ്)
എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ്.
(സ്പെഷ്യലൈസേഷനുകൾ): സൈബർ സെക്യൂരിറ്റി , ഡാറ്റ അനലിറ്റിക്സ്, മെഷീൻ ഇന്റലിജൻസ്, ജിയോസ്പേഷ്യൽ
അനലിറ്റിക്സ്, സോഫ്റ്റ്വെയർ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസ്സിംഗ്, ഡിസ്ട്രിബ്യൂട്ടഡ്
സിസ്റ്റംസ് & ബ്ലോക്ക് ചെയിൻ ടെക്നോളജീസ്.
എം.എസ്.സി. ഇൻ ഡാറ്റാ അനലിറ്റിക്സ്
(സ്പെഷ്യലൈസേഷനുകൾ): ഡാറ്റ അനലിറ്റിക്സ് & ജിയോ ഇൻഫോർമാറ്റിക്സ്, ഡാറ്റ അനലിറ്റിക്സ് & ആൻഡ് ബയോ എഐ, ഡാറ്റ അനലിറ്റിക്സ് & കമ്പ്യൂട്ടേഷണൽ സയൻസ്.
എം.എസ്.സി ഇക്കോളജി.
സ്പെഷ്യലൈസേഷൻ: ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്സ്.
എം.എസ്.സി. ഇലക്ട്രോണിക്സ്
സ്പെഷ്യലൈസേഷനുകൾ: ഇന്റലിജന്റ് സിസ്റ്റംസ് & ഇമേജിങ് , ഐ ഒ ടി & റോബോട്ടിക്സ്, വി എൽ എസ് ഐ
ഡിസൈൻ & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ
സ്പെഷ്യലൈസേഷനുകൾ: ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേർണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ,
ഫിനാൻസ്, ടെക്നോളജി മാനേജ്മെൻറ്, ഹ്യൂമൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്,
ഓപ്പറേഷൻസ്, സിസ്റ്റംസ്.
പിജി ഡിപ്ലോമ ഇൻ ഇ-ഗവേണൻസ്
വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷനുകൾ ഓൺലൈൻ സമർപ്പിക്കുവാനും സന്ദർശിക്കുക. https://duk.ac.in/admission കൂടുതൽ വിവരങ്ങൾക് വിളിക്കുക: 8078193800.