പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സിഡാക്കിൽ അവസരം: 26 ഒഴിവ്

Apr 5, 2022 at 7:06 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) വിവിധ വിഭാഗങ്ങളിലായുള്ള 26 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റഗുലർ നിയമനം ആണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 17.

\"\"

തസ്തിക, യോഗ്യത, പ്രായപരിധി

അസിസ്റ്റന്റ്: ബിരുദവും 7 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.ജിയും 5 വർഷത്തെ പരിചയവും. ഒപ്പം കംപ്യൂട്ടർ ഓപ്പറേഷൻസിൽ 6 മാസ സർട്ടിഫിക്കറ്റ്. പ്രായപരിധി- 35 വയസ്സ്.

ജൂനിയർ അസിസ്റ്റന്റ്: ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.ജി. യും ഒരു വർഷത്തെ പരിചയവും. ഒപ്പം കംപ്യൂട്ടർ ഓപ്പറേഷൻസിൽ 6 മാസ സർട്ടിഫിക്കറ്റ്. പ്രായപരിധി- 30 വയസ്സ്.

ക്ലാർക്ക്: ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻസിൽ അറിവും അഭികാമ്യം. പ്രായപരിധി- 30 വയസ്സ്.

ടെക്നിക്കൽ അസിസ്റ്റന്റ്: ഇലക്ട്രോണിക്സ് എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ്, എൻ.സി.വി.ടി. (ഇലക്ട്രോണിക്സ്/എം.ആർ.ടി.വി.). ഒപ്പം 9 വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി- 35 വയസ്സ്.

എം.എസ്.എസ്. III (എം.ടി.എസ്. ബി 4): ട്രേഡ് സർട്ടിഫിക്കറ്റ്, എൻ.സി.വി.ടി./ഐ.ടി.ഐ. (വെൽഡർ/ഇലക്ട്രോണിക്സ്/എം.ആർ.ടി.വി./ഫിറ്റർ/ മെക്കാനിക്കൽ ഫിറ്റർ). ഒപ്പം 3 വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും. പ്രായപരിധി- 30 വയസ്സ്.

എം.എസ്.എസ്. II (എം.ടി.എസ് ബി 5): ട്രേഡ് സർട്ടിഫിക്കറ്റ്, എൻ.സി.വി.ടി./ഐ.ടി.ഐ. (ഇലക്ട്രോണിക്സ്/എം.ആർ.ടി.വി./മെക്കാനിക്കൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഫിറ്റർ/എസി മെക്കാനിക്). പ്രായപരിധി- 30 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക്: https://cdac.in.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...