പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ 2999 ഒഴിവ്

Mar 25, 2022 at 9:55 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

രാജസ്ഥാൻ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ, അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ 2659 ഒഴിവും അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടേതാണ്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്. https://www.dsrvsindia.ac.in എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20.

\"\"

യോഗ്യത: പ്ലസ് ടു. ഒപ്പം ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ അഭികാമ്യം.

പ്രായപരിധി: 18–35 (2022 ഓഗസ്റ്റ് ഒന്നിന്). അർഹർക്ക് ഇളവ്.‌

ശമ്പളം: 11,765–31,540 രൂപ.

തിരഞ്ഞെടുപ്പ്: പരീക്ഷയും ഗ്രൂപ്പ് ഡിസ്കഷനും ഓഗസ്റ്റിൽ. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് & ഇംഗ്ലിഷ്, റൂറൽ ഇന്ത്യ വിഷയങ്ങളിലായി 90 മിനിറ്റ് ആണു പരീക്ഷ. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.

അപ്രന്റിസ്- 340 ഒഴിവ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിലെ 340 അപ്രന്റിസ് ഒഴിവിലേക്ക് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ/യൂണിറ്റ്/വർക്‌ഷോപ്പുകളിലാണു പരിശീലനം.

ട്രേഡ്,ഒഴിവ്,യോഗ്യത:

കണ്ടന്റ് റൈറ്റർ (186): പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.

ഡേറ്റ എൻട്രി ഓപ്പറേറ്റർ (106): പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.

ഓഫിസ് അസിസ്റ്റന്റ് (48): ബിരുദം, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ. പ്രായം: 18–35. അർഹർക്ക് ഇളവ്.‌ സ്റ്റൈപൻഡ്: 11,500–19,200 രൂപ.

Follow us on

Related News