editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അൽകാമില്‍,നാഷണല്‍ ഇൻസ്റ്റിട്യൂട്ടുകളിൽ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് പ്രവേശനംബഹിരാകാശ വിഷയങ്ങളെ ആസ്പദമാക്കി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾവനിതാ സിവിൽ പൊലീസ് ഓഫിസർ കായികക്ഷമതാ പരീക്ഷയും ശാരീരികക്ഷമത പരിശോധനയും 26ന് തുടങ്ങുംസ്കൂളുകളില്‍ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടിബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെപ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു: ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാംകാനഡയില്‍ നിന്ന് പത്ത് കോടിയുടെ സ്കോളർഷിപ്പ് നേടി തൃശൂരിലെ യുവഗവേഷകഅമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ ഹ്രസ്വകാല ജിയോ ഇൻഫോമാറ്റിക്സ് ഫോർ നാച്ചുറൽ റിസോഴ്സ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് കോഴ്സ്ദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാം

ദുബായിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് വഴി നിയമനം

Published on : March 24 - 2022 | 9:09 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. നോർക്ക റൂട്ട്സ് മുഖേന കരാറടിസ്ഥാനത്തിൽ ആണ് നിയമനം.

യോഗ്യത: കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി വിഭാഗങ്ങളിൽ പ്രവൃത്തി പരിചയമുള്ള നഴ്സുമാർക്ക് അപേക്ഷിക്കാം. എമർജൻസി വകുപ്പിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഡിഎച്ച്എ പരീക്ഷ പാസായിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഡിഎച്ച്എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം. കൂടാതെ രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്.

ശമ്പളം: 5000 ദിർഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ). ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി എച്ച് എ ആണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം https://norkaroots.org വഴി മാർച്ച് 31 നകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇതേ ആശുപത്രിയിലേക്ക് നേരത്തെ ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് നോർക്കറൂട്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരിൽ മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.

0 Comments

Related News