പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

അപേക്ഷാ തീയതി നീട്ടി, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Mar 24, 2022 at 5:50 pm

Follow us on


 JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതനുള്ള തീയതി നീട്ടി.  പിഴയില്ലാതെ മാർച്ച് 26 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 28 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 30 വരെയും അപേക്ഷിക്കാം.
 
സൂക്ഷ്മ പരിശോധന മാർച്ച് 26 ന്
 
2019 ഡിസംബറിൽ നടന്ന ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ നൽകുകയും ഹാജരാകുവാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്കായി മാർച്ച് 26 ന് രാവിലെ 10.30 മുതൽ 3.30 വരെ മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷ്ഭവനിലെ റൂം നമ്പർ 223 ൽ സൂക്ഷ്മ പരിശോധന നടക്കും.  ഇനിയും സൂക്ഷ്മപരിശോധനക്ക് ഹാജരാകുവാൻ കഴിയാത്ത വിദ്യാർത്ഥികൾ മാത്രം അന്നേ ദിവസം നിശ്ചിത സമയത്തിനുള്ളിൽ ഫോട്ടോ പതിച്ച ഐ.ഡി. കാർഡിന്റെ ഒറിജിനൽ സഹിതം ഹാജരാകണം.

 
അധ്യാപക ഒഴിവ്
 
മഹാത്മാഗാന്ധി സർവ്വകലാശാല സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സി.എസ്..എ.ടി. (സിവിൽ സർവ്വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്‌) അധ്യാപകനെ ഹയറിങ് വ്യവസ്ഥയിൽ ആവശ്യമുണ്ട്.  താൽപര്യമുള്ളവർക്ക് വിശദമായ ബയോഡാറ്റ, സമാന മേഖലയിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം http://civilserviceinstitute@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.
 
പരീക്ഷാ ഫലങ്ങൾ
 

2021 ഒക്ടോബറിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി എം.എസ്.സി. (റെഗുലർ, സപ്ലിമെന്ററി) (2017-22, 2016-21 ബാച്ച് – സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

\"\"


2021 ഫെബ്രുവരിയിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.ബി.എ. (2000-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് – 2018) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഏപ്രിൽ 7.

\"\"

Follow us on

Related News