JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: ആറാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഒന്ന് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ രണ്ടിനും അപേക്ഷിക്കാം. 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ പരമാവധി 210 രൂപ സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പരീക്ഷാ ഫലം
2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ I, II, III – 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III – 2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.