JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടപ്പാക്കുന്ന \’സമത്വ\’ ലാപ്ടോപ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ അന്തരം പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണു \’സമത്വ\’ പദ്ധതി സർവകലാശാല നടപ്പാക്കുന്നത്. സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽനന്ന് അർഹരായ 1000 വിദ്യാർഥികളെ തിരഞ്ഞെടുത്താണു സൗജന്യമായി ലാപ്ടോപ്പുകൾ നൽകുന്നത്.