പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ: 105 ഒഴിവ്

Mar 19, 2022 at 8:53 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായുള്ള 105 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 24. ഓൺലൈൻ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം ആണ് കേന്ദ്രം. 600 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്. സി./എസ്. ടി., ഭിന്നശേഷി വിഭാഗക്കാർക്കും 100 രൂപ. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒഴിവുകളും യോഗ്യതയും പ്രായവും

മാനേജർ- ഡിജിറ്റൽ ഫ്രോഡ് (എം.എം.ജി.എസ്.-II)- 15: ബി.ഇ./ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി./ഡേറ്റാബേസ്). അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഐ. ടി. ബിരുദം (ബി.എസ്.സി./ബി.സി.എ./എം.സി.എ.). ഒപ്പം മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 24 മുതൽ 34 വയസ്സ് വരെ.

\"\"

ക്രെഡിറ്റ്‌ ഓഫീസർ- 40 (എസ്.എം.ജി./എസ്.- IV- 15, എസ്.എം.ജി./എസ്.-III- 25): ഏതെങ്കിലും വിഷയത്തിൽ ബിരുദം. (ഫിനാൻസ്/ബാങ്കിങ്/ഫോറക്സ്/ക്രെഡിറ്റിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ പി.ജി /പി.ജി. ഡിപ്ലോമയുള്ളവർക്ക് മുൻഗണന). ഒപ്പം എട്ട് /അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 28 മുതൽ 40 വരെയും 25 മുതൽ 37 വയസ്സ് വരെയും.

ക്രെഡിറ്റ്‌ എക്സ്പോർട്ട്/ ഇമ്പോർട്ട് ബിസിനസ്‌- 20 (എസ്.എം.ജി./എസ്.- IV- 8, എസ്.എം.ജി./എസ്.-IV- 12): ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഫിനാൻസ്/ബാങ്കിങ്/ഫോറക്സ്/ക്രെഡിറ്റിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ പി.ജി /പി.ജി. ഡിപ്ലോമ/സി.എ./സി.എം.എ./സി.എഫ്.എ. യുള്ളവർക്ക് മുൻഗണന). ഒപ്പം എട്ട് /അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 28 മുതൽ 40 വരെയും 25 മുതൽ 37 വയസ്സ് വരെയും.

ഫോറക്സ് അക്യുസിഷൻ ആൻഡ് റിലേഷൻഷിപ് മാനേജർ- 30 (എം.എം.ജി.എസ്.- III- 15, എം.എം.ജി.എസ്.-II- 15): ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാർക്കറ്റിങ്/സെയിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി. /പി.ജി. ഡിപ്ലോമ. ഒപ്പം അഞ്ച്/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 26 മുതൽ 40 വരെയും 24 മുതൽ 35 വയസ്സ് വരെയും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://bankofbaroda.in

Follow us on

Related News