JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: ഏപ്രില്‍ ഒന്ന്, നാല്, അഞ്ച് തിയിതകളില്‍ ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജ്, എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2014-2019 പ്രവേശനം ബിഎസ്.സി/ബി.എസ്.സി ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ ആന്റ് അലൈഡ് പ്രോഗ്രാം/ബികോം/ബിബിഎ ആന്റ് അലൈഡ് പ്രോഗ്രാം(സിയുസിഎസ്എസ് & സിയുസിബിസിഎസ്എസ്) ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022/2021/2020 പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും.
പരീക്ഷാഫലം
എം.എസ്.സി ബോട്ടണി ഒന്നാം സെമസ്റ്റര്‍ (സിബിസിഎസ്എസ്/സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷാ ഫലം, വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബിഎ മള്‍ട്ടിമീഡിയ (സിയുസിബിസി എസ്എസ്-എസ്ഡിഇ) 2017 പ്രവേശനം അഞ്ചാംസെമസ്റ്റര്‍ നവംബര്‍ 2019 , ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ്
കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് തൃശൂര്‍, കോഴിക്കോട് എന്നീ ഗവണ്‍മെന്റ് ലോ കോളേജുകളില്‍ മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഈ ദിവസങ്ങളില്‍ ലോ സ്ട്രീം ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. യോഗ്യരായ എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സമ്മേളനം
സുവര്‍ണപുരസ്‌കാരം സോമസുകുളിന്, ഭാനുപ്രിയ ഫ്യൂച്ചര്‍ സയന്റിസ്റ്റ്
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സിംപോസിയത്തില്‍ സുവര്‍ണ പുരസ്‌കാരത്തിന് വിശ്വഭാരതി ശാന്തി നികേതന്‍ സര്‍വ്വകലാശാലയിലെ സോമസുകുളും, ഫ്യൂച്ചര്‍ സയന്റിസ്റ്റ് അവാര്‍ഡിന് തേവര എസ്എച് കോളേജിലെ ആര്‍.ഭാനുപ്രിയയും അര്‍ഹരായി. യങ് ടെറിഡോളജിസ്റ്റ് അവാര്‍ഡ് നേടിയത് മാംഗ്ലൂര്‍ സെന്റ് അലോഷ്യസ് കോളേജിലെ സയേഷ് മൊറാജ്കര്‍ ആണ്. മികച്ച പ്രബന്ധങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് പി.പി. നിഷിത(ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ശിവരത്‌നവേല്‍ (വനംവകുപ്പ്, തമിഴ്‌നാട്) ആര്‍. കവിത, സെന്റ് ജോസഫ്‌സ് കോളേജ്, തിരുച്ചിറപ്പള്ളി), എ. അമൃതം (സെന്റ് സേവ്യേഴ്‌സ് കോളേജ്, പാളയം കോട്ടൈ), എന്നിവര്‍ അര്‍ഹരായി. മികച്ച പോസ്റ്ററിനുള്ള അവാര്‍ഡ് പൂനെ ബോട്ടാണിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ കൗശിക് സര്‍ക്കാര്‍ അര്‍ഹനായി. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ നൂറോളം പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. കാലിഫോര്‍ണിയ, ജപ്പാന്‍, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രതിനിധി ഡോ. അരിന്ദം ഭട്ടാചാര്യ, ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സെക്രട്ടറി, ഡോ. എസ്.പി ഖുള്ളര്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ , ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.