പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ഗാർഹിക തൊഴിലാളി രജിസ്ട്രേഷൻ: മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Mar 17, 2022 at 8:38 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിൻ തിരുവനന്തപുരത്തു തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരും. തൊഴിലാളി തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയിലാക്കുന്നതിനുള്ള നടപടിയും സർക്കാർ ഉടൻ സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.

\"\"

പരമാവധി ഗാർഹിക തൊഴിലാളികളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനു പ്രേരിപ്പിക്കുന്നതിനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ റിക്രൂട്ടിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ സന്ദർശിച്ചു ബോധവൽക്കരണം നടത്തും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആനുകൂല്യം ഈ മേഖലയിലെ അർഹരായ പരമാവധി തൊഴിലാളികൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗൃഹ ജോലികൾ ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഇതിനൊപ്പം സവിശേഷമായി കൈകാര്യം ചെയ്യേണ്ടതാണെന്നു മന്ത്രി പറഞ്ഞു. രണ്ടാഴ്ചത്തെ കാമ്പയിനിൽ പുതിയ രജിസ്‌ട്രേഷന് ഒപ്പം കുടിശിക ഉള്ള നിലവിലെ അംഗങ്ങൾക്ക് അത് ഗഡുക്കളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഇതിനു ഓഫീസിൽ എത്തി വരിനിൽക്കാതെ എളുപ്പത്തിൽ നടത്തുവാനുള്ള സൗകര്യം എല്ലാ ജില്ലാ ബോർഡ് ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടന- തൊഴിലാളി പ്രതിനിധികളുമായി ചർച്ച ചെയ്തു തീരുമാനമായിട്ടുള്ളതാണെന്നു മന്ത്രി അറിയിച്ചു. ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര, പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News