JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വിവിധ തസ്തികകളിലായുള്ള ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ. (അലോപ്പതി) എന്നീ തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.
ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി): എം.ബി.ബി.എസ്, എം.ഡി/എം.എസ്. (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി. രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്.
പീഡിയാട്രീഷൻ: എം.ബി.ബി.എസ്, എം.ഡി. (പീഡിയാട്രിക്സ്) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി. രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്.
ആർ.എം.ഒ (അലോപ്പതി): എം.ബി.ബി.എസ്. ആണ് അടിസ്ഥാന യോഗ്യത. ഡിപ്ലോമ (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി. രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.
അപേക്ഷകർ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.