പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പരീക്ഷാഅപേക്ഷ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Mar 16, 2022 at 4:04 pm

Follow us on


 JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: ആറാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്. സൈബർ ഫോറെൻസിക് (2019 അഡ്മിഷൻ – റെഗുലർ), സി.ബി.സി.എസ്.എസ്. (2013 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറെൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 22 മുതൽ 25 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 26 മുതൽ 28 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 29 നും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.  ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).


പരീക്ഷാ ഫലങ്ങൾ
 
2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം  പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30.

\"\"

2021 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് – സ്‌പെൽ II (2019 അഡ്മിഷൻ – മാനേജ്‌മെന്റ് സയൻസസ് ഫാക്കൽറ്റി,   സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
 
2021 ഡിസംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (2020 അഡ്മിഷൻ – റെഗുലർ – സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

 
2021 ഒക്ടോബറിൽ നടത്തിയ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ് / എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് ( സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2021 ആഗസ്റ്റിൽ നടത്തിയ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഡ്. ( എഡ്യുക്കേഷൻ ഫാക്കൽറ്റി – സി.എസ്.എസ്. – 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

\"\"

കോളേജുകളിൽ കോ-ഇൻക്യൂബേഷൻ പദ്ധതി
 
മഹാത്മാഗാന്ധി സർവകലാശാല, കേരള സ്റ്റാർട്ടപ്പ് മിഷൻ,  കേരള ഡവലപ്പ്മെൻറ് ആൻറ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ, ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ അഫിലിയേറ്റഡ് കോളേജ്കളിലേയ്ക്ക്  വ്യാപിപ്പിക്കുന്നു.  ആദ്യഘട്ടമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വിദ്യാർത്ഥി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോ-ഇൻക്യൂബേഷൻ പദ്ധതി നടപ്പാക്കും.  ഇത് സംബന്ധിച്ച് സർവ്വകലാശാലയിൽ  നടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ, ഡോ. സി. ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ ബി., ബി ഐ ഐ സി ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഇ. കെ., കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനോയ്‌ ടി. തോമസ് എന്നിവർ പങ്കെടുത്തു.
 

Follow us on

Related News