JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: മാര്‍ച്ച് 30ന് ആരംഭിക്കാനിരിക്കുന്ന സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളില്‍ ബി.എസ്. സി., ബി.സി.എ. പരീക്ഷകള്‍ ഏപ്രില്‍ 1-നും ബി.എ. പരീക്ഷകള്‍ ഏപ്രില്‍ 4-നും ബി.കോം., ബി.ബി.എ. പരീക്ഷകള്‍ ഏപ്രില്‍ 5-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഹിന്ദി ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം \’ഹിന്ദി നാടകവും അരങ്ങും\’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ 17-ന് തുടങ്ങും. ലാംഗ്വേജ് ബ്ലോക്കിലെ അറബിക് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രൊഫ. വി.ജി. മാര്‍ഗരറ്റിനോടുള്ള ആദരസൂചകമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ കുസാറ്റ് മുന്‍ വൈസ്ചാന്‍സിലര്‍ പ്രൊഫ. ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തും. 18-ന് സമാപിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്റി പരീക്ഷ
2010 മുതല്‍ 2014 വരെ പ്രവേശനം 1 മുതല്‍ 6 വരെ സെമസ്റ്റര്‍ എം.സി.എ. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷാ സമയത്തില്‍ മാറ്റം
18-ന് രാവിലെ 9.30 മുതല്‍ 11.30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചറിന്റെ ടെര്‍മിനോളജി ആന്റ് സ്‌പെഷ്യലൈസ്ഡ് ട്രാന്‍സിലേഷന്‍ പേപ്പര്‍ പരീക്ഷ അന്നേ ദിവസം ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ നടക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകളും എം.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 30-ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 26-നും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകള്‍ 31-നും തുടങ്ങും.