പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ 13 ഒഴിവ്: അവസാന തീയതി മാർച്ച്‌ 15

Mar 13, 2022 at 10:32 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ വിവിധ വിഭാഗങ്ങളിലായുള്ള 13 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വനിതകൾക്ക് മാത്രമാണ് അവസരം. കരാർ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 15. പ്രായപരിധി: 25- 45 വയസ്സ്.

\"\"

ഒഴിവുകളും യോഗ്യതയും:

സെന്റർ അഡ്മിനിസ്ട്രേറ്റർ- 1: നിയമ ബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. ഒപ്പം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ/എൻ.ജി.ഒ. നടത്തുന്ന പദ്ധതികളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൗൺസലിങ് രംഗത്തെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.

കേസ് വർക്കർ- 3: നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും. ഒപ്പം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ/എൻ.ജി.ഒ. നടത്തുന്ന പദ്ധതികളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കൗൺസലിങ് രംഗത്തെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.

കൗൺസിലർ- 1: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര ബിരുദവും സംസ്ഥാന/ജില്ലാതല മെന്റൽ ഹെൽത്ത്‌ സ്ഥാപനം/ക്ലിനിക്കിൽ കൗൺസിലർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

ഐ.ടി. സ്റ്റാഫ്- 3: ബിരുദം, കംപ്യൂട്ടർ/ ഐ. ടി. ഡിപ്ലോമ, സംസ്ഥാന/ജില്ലാ തലത്തിലുള്ള എൻ.ജി.ഒ./ഐ. ടി. സ്ഥാപനത്തിൽ ഡേറ്റാ മാനേജ്മെന്റ്, പ്രോസസ്സ് ഡോക്യൂമെന്റേഷൻ, വെബ് അധിഷ്ഠിത റിപ്പോർട്ടിങ്, വീഡിയോ കോൺഫറൻസിങ് എന്നിവയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

മൾട്ടി പർപസ് ഹെൽപ്പർ- 3: എഴുത്തും വായനയും അറിയണം. ആവശ്യമായ ശാരീരികക്ഷമതയും പ്യൂൺ, ഹെൽപ്പർ തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

സെക്യൂരിറ്റി സ്റ്റാഫ്‌- 3: എഴുത്തും വായനയും അറിയണം. ആവശ്യമായ ശാരീരികക്ഷമതയും സർക്കാർ/സർക്കാരിതര സ്ഥാപനത്തിൽ സെക്യൂരിറ്റി സ്റ്റാഫ്‌ ആയി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

അപേക്ഷകർ കോട്ടയം കലക്ടറേറ്റിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക്: 0481- 2300955

Follow us on

Related News