പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഭാരത് ഇലക്ട്രോണിക്സിൽ അവസരം: മാർച്ച്‌ 23 വരെ സമയം

Mar 11, 2022 at 11:48 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ബംഗളൂരു: ഭാരത് ഇലക്ട്രോണിക്സിന്റെ ബംഗളൂരു കോംപ്ലക്സിൽ സീനിയർ എൻജിനീയർ, പ്രോജെക്ട് എൻജിനീയർ എന്നീ തസ്തികകളിലായുള്ള 29 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

\"\"

തസ്തികകളും യോഗ്യതയും:

സീനിയർ എൻജിനീയർ- 14: ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) എന്നിവയിലേതിലെങ്കിലും ബിരുദം. ഒപ്പം ബി.ഇ./ബി.ടെക്കുകാർക്ക് 4 വർഷവും എം.ഇ/എം.ടെക്കുകാർക്ക് 2 വർഷവും പ്രവൃത്തി പരിചയവും അഭികാമ്യം.

ശമ്പളം:50,000–1,60,000 രൂപ.

പ്രായപരിധി: 32 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 22.

പ്രോജെക്ട് എൻജിനീയർ- 15: നാല് വർഷത്തെ ഫുൾ ടൈം ബി.ഇ./ബി.ടെക്./ബി.എസ്.സി.-എൻജിനീയറിങ് (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ) എന്നിവയിലേതിലെങ്കിലും 55 ശതമാനം മാർക്കോട് കൂടെയുള്ള വിജയം(അർഹർക്ക് ഇളവ് ലഭിക്കും). ഒപ്പം 2 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 32 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്).

ശമ്പളം: 40,000-55,000 രൂപ.

തപാലിൽ അപേക്ഷിക്കണം. അവസാന തീയതി മാർച്ച്‌ 23.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: https://bel-india.in/

Follow us on

Related News