JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തൃശൂർ: ഔഷധിയിൽ (ഫാർമസ്യുട്ടിക്കൽ കോർപറേഷൻ കേരള ലിമിറ്റഡ്) ജനറൽ വർക്കർ ഗ്രേഡ്-3 തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ മാർച്ച് 12 ന് നടത്തും. തൃശ്ശൂരിലെ സെന്റ് തോമസ് കോളജ്, കേരള വർമ്മ കോളജ് (കാനാട്ടുകര പി.ഒ, തൃശ്ശൂർ), സി.എം.എസ്. ഹൈസ്‌ക്കൂൾ (സ്വരാജ് റൗണ്ട് വെസ്റ്റ്, മാരാർ റോഡ്, നായ്ക്കനാൽ, തൃശ്ശൂർ) എന്നീ മൂന്നു കേന്ദ്രങ്ങളാണ് പരീക്ഷക്കായി നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10.30 മുതൽ 12 വരെയാണ് പരീക്ഷ. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണം. ഹാൾടിക്കറ്റുകൾ തപാൽ മാർഗ്ഗം അയച്ചിട്ടുണ്ട്. മാർച്ച് 5നു മുമ്പ് ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 0487 2459800, 2459860, 2459858, 2459831, 2459825 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.