പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്മാർട്ട്‌ സിറ്റിയിൽ അവസരം: ഒരു വർഷത്തെ കരാർ നിയമനം

Mar 8, 2022 at 5:18 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: സ്മാർട്ട്‌ സിറ്റിയിൽ വിവിധ പോസ്റ്റുകളിലേക്കുള്ള 6 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 16.

\"\"

ഒഴിവുകൾ:

മാനേജര്‍ (ഐ.ടി. സ്മാര്‍ട്ട് സൊല്യൂഷന്‍)-1: ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് എം.ടെക്. അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്/ഫിസിക്‌സ് ബിരുദവും എം.സി.എയും. അല്ലെങ്കില്‍ ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക് എന്നിവയിലേതെങ്കിലും വിദ്യാഭ്യാസ യോഗ്യതയും എം.ടെക്കുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തെയും എം.സി.എകാര്‍ക്ക് ഏഴുവര്‍ഷത്തെയും ബി.ടെക്കുള്ളവര്‍ക്ക് 10 വര്‍ഷത്തെയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി- 40 വയസ്സ്

സോഷ്യല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍-1: എം.എസ്.ഡബ്‌ള്യു./എം.എ സോഷ്യാളജി ബിരുദവും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. ഒപ്പം മലയാളത്തിലും ഇംഗ്ലീഷിലും നല്ല ആശയവിനിമയം ഉണ്ടായിരിക്കണം. പ്രായപരിധി- 40 വയസ്സ്.

ജൂനിയര്‍ ഐ.ടി. ഓഫീസര്‍-2: ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി- 30 വയസ്സ്.

അക്കൗണ്ട്‌സ് അസിസ്റ്റന്റ്-1: ബി.കോമും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി- 30 വയസ്സ്.

ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്)-1: പ്ലസ്ടുവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി- 30 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക്: https://smartctiytvm.in

Follow us on

Related News