JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
മദ്ധ്യപ്രദേശ്: ദേവാസ് നോട്ട് പ്രസ്സിൽ വിവിധ വിഭാഗങ്ങളിലായുള്ള 81 ജൂനിയർ ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇങ്ക് ഫാക്ടറി, പ്രിന്റിംഗ്, ഇലക്ട്രിക്കൽ/ഐ.ടി എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 28. ഏപ്രിൽ/മെയ് മാസത്തിൽ നടക്കുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,780 – 67,360
ഒഴിവുകളും യോഗ്യതയും:
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇങ്ക് ഫാക്ടറി): 60 ഒഴിവുകൾ. ഡെസ്റ്റഫ് ടെക്‌നോളജി, പ്ലാന്റ് ടെക്‌നോളജി, സര്‍ഫേസ് കോട്ടിങ് ടെക്‌നോളജി, പ്രിന്റിങ് ഇങ്ക് ടെക്‌നോളജി, പ്രിന്റിങ് ടെക്‌നോളജി എന്നിവയിലേതെങ്കിലും യോഗ്യതയോടൊപ്പം ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരിക്കണം.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (പ്രിന്റിങ്): 19 ഒഴിവുകൾ. പ്രിന്റിങ് ട്രേഡിൽ (ലിത്തോ ഓഫ്‌സെറ്റ്, മെഷീന്‍ മിന്റര്‍, ലെറ്റര്‍ പ്രസ് മെഷീന്‍ മിന്റര്‍, ഓഫ്‌സെറ്റ് പ്രിന്റിങ്, പ്ലേറ്റ്‌മേക്കിങ്, ഇലക്ട്രോസ്റ്റേറ്റിങ്) ഫുള്‍ ടൈം ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പ്ലേറ്റ്‌മേക്കര്‍ കം ഇംപോസിറ്റര്‍ ഹാന്‍ഡ് കംപോസിങ് ഐ.ടി.ഐ. കോഴ്‌സ് എന്നിവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. ഒപ്പം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍/ഐ.ടി.): 2 ഒഴിവുകൾ. ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന \’ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://bnpdewas.spmcil.com