പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ദേവാസ് നോട്ട് പ്രസ്സിൽ ജൂനിയർ ടെക്‌നിഷ്യൻ ഒഴിവ്: അവസാന തീയതി മാർച്ച്‌ 28

Mar 6, 2022 at 5:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

മദ്ധ്യപ്രദേശ്: ദേവാസ് നോട്ട് പ്രസ്സിൽ വിവിധ വിഭാഗങ്ങളിലായുള്ള 81 ജൂനിയർ ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇങ്ക് ഫാക്ടറി, പ്രിന്റിംഗ്, ഇലക്ട്രിക്കൽ/ഐ.ടി എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച്‌ 28. ഏപ്രിൽ/മെയ്‌ മാസത്തിൽ നടക്കുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

പ്രായപരിധി: 25 വയസ്സ്

ശമ്പളം: 18,780 – 67,360

\"\"

ഒഴിവുകളും യോഗ്യതയും:

ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇങ്ക് ഫാക്ടറി): 60 ഒഴിവുകൾ. ഡെസ്റ്റഫ് ടെക്‌നോളജി, പ്ലാന്റ് ടെക്‌നോളജി, സര്‍ഫേസ് കോട്ടിങ് ടെക്‌നോളജി, പ്രിന്റിങ് ഇങ്ക് ടെക്‌നോളജി, പ്രിന്റിങ് ടെക്‌നോളജി എന്നിവയിലേതെങ്കിലും യോഗ്യതയോടൊപ്പം ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരിക്കണം.

ജൂനിയര്‍ ടെക്‌നീഷ്യന്‍ (പ്രിന്റിങ്): 19 ഒഴിവുകൾ. പ്രിന്റിങ് ട്രേഡിൽ (ലിത്തോ ഓഫ്‌സെറ്റ്, മെഷീന്‍ മിന്റര്‍, ലെറ്റര്‍ പ്രസ് മെഷീന്‍ മിന്റര്‍, ഓഫ്‌സെറ്റ് പ്രിന്റിങ്, പ്ലേറ്റ്‌മേക്കിങ്, ഇലക്ട്രോസ്റ്റേറ്റിങ്) ഫുള്‍ ടൈം ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പ്ലേറ്റ്‌മേക്കര്‍ കം ഇംപോസിറ്റര്‍ ഹാന്‍ഡ് കംപോസിങ് ഐ.ടി.ഐ. കോഴ്‌സ് എന്നിവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. ഒപ്പം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍/ഐ.ടി.): 2 ഒഴിവുകൾ. ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന \’ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://bnpdewas.spmcil.com

Follow us on

Related News