പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

തൊഴിലവസരവുമായി കോഴിക്കോട് എൻ.ഐ.ടി: വിവിധ ഒഴിവുകൾ

Mar 4, 2022 at 5:05 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒഴിവുകൾ:

വെബ്‌സൈറ്റ് ഡവലപ്പർ/വെബ് പ്രോഗ്രാമർ-2: ബി.ടെക്, എം.ടെക് (സിഎസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ്), എം.സി.എ (ഒന്നാം ക്ലാസ്സ്‌) എന്നിവയിലേതെങ്കിലും ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം : 35200. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 10.

\"\"

ജൂനിയർ റിസർച്ച് ഫെല്ലോ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപാർട്മെന്റ് ): എം.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/സിഗ്നൽ പ്രോസസിങ്/അനുബന്ധ മേഖലകൾ) ബിരുദം അല്ലെങ്കിൽ ഒന്നാം ക്ലാസ് ബി.ഇ, ബി.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), NET/GATE എന്നിവയിലേതെങ്കിലുമോ അഭികാമ്യം. 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം: 31,000. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 6.

ജൂനിയർ റിസർച്ച് ഫെല്ലോ(ഫിസിക്സ് ഡിപ്പാർട്മെന്റ്): 60% മാർക്കോടെ എം.എസ്‌.സി ഫിസിക്സ്, GATE/NET/JEST എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 28. ശമ്പളം: 31,000. അവസാന തീയതി മാർച്ച്‌ 6.

ജൂനിയർ റിസർച്ച് ഫെല്ലോ (മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റ്): എം.ടെക്, എം.ഇ (എനർജി/തെർമൽ/കെമിക്കൽ എൻജിനീയറിങ്),ഗേറ്റ്, ബി.ഇ,ബി.ടെക് (മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്) എന്നിവയിലേതെങ്കിലും അഭികാമ്യം. ശമ്പളം: 31000+എച്ച്.ആർ.എ. അവസാന തീയതി മാർച്ച്‌ 11.

ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ (സിഎൻസി)-ക്യാംപസ് നെറ്റ്‌വർക്കിങ് സെന്ററിലേക്ക് 11 മാസത്തേക്കാണ് കരാർ നിയമനം. ബി.ടെക്, എം.ടെക് (സിഎസ്/ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ എൻജിനീയറിങ്) അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എം.സി.എ. എന്നിവയിലേതെങ്കിലും ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി-35 വയസ്സ് വരെ. ശമ്പളം-35,200. അവസാന തീയതി മാർച്ച് 10.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://nitc.ac.in

Follow us on

Related News