പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് തൊഴിൽ മേളയുമായി ദേശീയ തൊഴിൽ സേവന കേന്ദ്രം

Mar 2, 2022 at 4:10 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് തൊഴിൽ മേള സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിൽ ആണ് തൊഴിലവസരമൊരുക്കുന്നത്.തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ മാർച്ച്‌ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

അപേക്ഷിക്കേണ്ട രീതി: പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല.കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

Follow us on

Related News