പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനീസ്: മികച്ച ശമ്പളം

Mar 2, 2022 at 7:21 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലുള്ള 48 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 60000 രൂപ. ഇൻസ്‌ട്രുമേന്റേഷൻ-18, മെക്കാനിക്കൽ-15, ഇലക്ട്രിക്കൽ-15 എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ. മെക്കാനിക്കലിലും ഇൻസ്‌ട്രുമെന്റേഷനിലുമുള്ള ഓരോ ഒഴിവ് ഭിന്നശേഷിക്കാരുടേതാണ്. 2022 ഗേറ്റ് സ്കോർ വഴിയാണ് തിരഞ്ഞെടുപ്പ്.

പ്രായപരിധി: 26 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.

യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ്,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍, മാനുഫാക്ചറിങ്, മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നീ ബിരുദങ്ങളിലേതിലെങ്കിലും 65 ശതമാനം മാര്‍ക്കോടെയുള്ള വിജയം.(സംവരണ വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ക്കിളവ് ലഭിക്കും). റെഗുലര്‍ കോഴ്‌സായിരിക്കണം. 2020ലോ അതിന് മുന്‍പോ യോഗ്യത നേടിയവര്‍ അപേക്ഷിക്കാൻ അർഹരല്ല.

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച്‌ 16.

കൂടുതൽ വിവരങ്ങൾക്ക് : https://gailonline.com

Follow us on

Related News