പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 15 ഒഴിവുകൾ

Feb 28, 2022 at 9:42 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ വിഭാഗങ്ങളിലായുള്ള 15 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കരാർ വ്യവസ്ഥയിലാണ് നിയമനം.പ്രോജെക്ട് സ്റ്റാഫ്‌ (സെന്റർ ഫോർ ക്യാമ്പസ് മാനേജ്മെന്റ് ഡെവലപ്പ്മെന്റ്) സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഇൻസ്ട്രക്ഷൻ ഡിസൈനർ എന്നീ പോസ്റ്റുകളിലായാണ് ഒഴിവുകൾ.

പ്രിൻസിപ്പൽ പ്രോജെക്ട് അസോസിയേറ്റ് (സിവിൽ)-1, പ്രിൻസിപ്പൽ പ്രോജെക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ )-1, സീനിയർ പ്രോജെക്ട് അസോസിയേറ്റ് (സിവിൽ)-2, സീനിയർ പ്രോജെക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-2, പ്രോജെക്ട് അസോസിയേറ്റ് (സിവിൽ)-4, പ്രോജെക്ട് അസോസിയേറ്റ് (ഇലക്ട്രിക്കൽ)-2, പ്രോഗ്രാം അസിസ്റ്റന്റ് -1 എന്നിങ്ങനെ 13 ഒഴിവുകളും പ്രോജെക്ട് സ്റ്റാഫിന്റേതാണ്.ബി.ഇ, ബി.ടെക്,എം.ഇ,എം.ടെക്,എം.ബി.എ ഇവയിലേതെങ്കിലും ആണ് അപേക്ഷിക്കേണ്ടത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർ -1 (ജനറൽ), ഇൻസ്ട്രക്ഷൻ ഡിസൈനർ -1 (ജനറൽ) എന്നിവയാണ് മറ്റ് ഒഴിവുകൾ.

അപേക്ഷകർക്കു വേണ്ട യോഗ്യത : ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സയൻസ്, ഡേറ്റാ സയൻസ് എന്നിവയിലേതെങ്കിലും ഒന്നിൽ ബി.ഇ,ബി.ടെക്, എം.ഇ, എം.ടെക് എന്നീ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. 35 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം.
മാർച്ച്‌ 11 വരെ ഇ-മെയിൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മാർച്ച്‌ 7 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക് :
https://iisc.ac.in/

Follow us on

Related News