പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

പിജി ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

Feb 25, 2022 at 7:32 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

കണ്ണൂർ: തളാപ്പിലുള്ള ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗൺസലിങ്ങിലെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൌൺസലിങ് സൈക്കോളജി (പി.ജി.ഡി.സി.പി- പാർടൈം) കോഴ്സിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മർക്കോടെ ബിരുദമാണ് യോഗ്യത. അവസാന തീയതി 2022 മാർച്ച് 15. കൂടുതൽ വിവരങ്ങൾ സർവലാശാലാ വെബ്സൈറ്റിൽ.

പ്രിൻസിപ്പൽമാരുടെ യോഗം 
 
അഫീലിയേറ്റഡ് കോളേജുകളിലെ പരീക്ഷകളുടെ  ചോദ്യപേപ്പർ ഓൺലൈനായി പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്ന  സംവിധാനം നടപ്പിലാക്കുന്നത്  ചർച്ച ചെയ്യാൻ കണ്ണൂർ സർവകലാശാലാ  അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 26.02.2022 ന്(ശനി) രാവിലെ 11:30 ന് ഓൺലൈനായി ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ എല്ലാ പ്രിൻസിപ്പൽമാരും   നിർബന്ധമായും  പങ്കെടുക്കണം.

\"\"

സമ്പർക്ക ക്ലാസുകൾ 
 
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 മാർച്ച് 01 ന്     (ചൊവ്വ   -10 am  to  4 pm ) സെൻറ് ജോസഫ്സ്  കോളേജ്  പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ  എന്നീ      പഠന കേന്ദ്രങ്ങളിൽ വച്ചു  നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ഇന്റേണൽ മാർക്ക്

അഞ്ചാം സെമസ്റ്റർ ബിരുദ(നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 26.02.2022 മുതൽ 07.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൌട്ട് 14.03.2022 നകം സർവകലാശാലയിൽ എത്തിക്കണം.
 
പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എ., ബി.എസ്.സി(റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോനയ്ക്കും പകർപ്പിനും സൂക്ഷമപരിശോധനയ്ക്കും 09.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം

\"\"

Follow us on

Related News