DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
കണ്ണൂർ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആകെ ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490-2478022