പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

പുതുക്കിയ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍, ട്യൂഷന്‍ ഫീസ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Feb 18, 2022 at 8:26 pm

Follow us on

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

തേഞ്ഞിപ്പലം: എസ്.ഡി.ഇ. 2019 പ്രവേശനം യു.ജി. കോഴ്‌സുകളുടെ ആറാം സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 100 രൂപ പിഴയോടെ അടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 2 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407356.

പുതുക്കിയ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍

കോവിഡ് പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്കും പരീക്ഷാ സൂപ്രണ്ടുമാര്‍ക്കും പഠനവകുപ്പ് മേധാവികള്‍ക്കും കൈമാറി. പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷാ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കുക. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കുക, അദ്ധ്യാപകരും അനദ്ധ്യാപകരും മാസ്‌കും ഗ്ലൗസും ധരിക്കുക തുടങ്ങിയ 17 നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\’വാർത്തകൾ തടസ്സമില്ലാതെ കേട്ടറിയാം!!\’

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളില്‍ 2016-ല്‍ പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട മൂന്നാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഫെബ്രുവരി 21-നും മാര്‍ച്ച് 20-നുമിടക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും മാര്‍ച്ച് 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ. മള്‍ട്ടി മീഡിയ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും മാര്‍ച്ച് 3-ന് തുടങ്ങും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. മലയാളം മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഏപ്രില്‍ 2020 അവസാന വര്‍ഷ (എസ്.ഡി.ഇ.) പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക 11-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 119 പഠന ബോര്‍ഡുകളില്‍ നിന്ന് 10 ഫാക്കല്‍റ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കരട് പട്ടികയിലെ തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവ വരണാധികാരിയെ അറിയിക്കുന്നതിനുള്ള സമയം 18-ല്‍ നിന്ന് 25 വരെ നീട്ടി. അന്തിമ വോട്ടര്‍പ്പട്ടിക 28-ന് പ്രസിദ്ധീകരിക്കും.

Follow us on

Related News