JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: കാസർഗോഡ് ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ, പരപ്പനങ്ങാടി ലാബ് സ്കൂൾ എന്നിവിടങ്ങളിലെ കരാർ ജീവനക്കാർക്ക് മുടങ്ങിക്കിടന്ന വേതനം നൽകാൻ സർക്കാർ ഉത്തരവായി. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധനവകുപ്പ് അംഗീകരിച്ച പശ്ചാത്തലത്തിലാണ് മുടങ്ങിക്കിടന്ന വേതനം നൽകാൻ സാഹചര്യമൊരുങ്ങിയത്. 2020 ഏപ്രിൽ മുതൽ ഈ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്ക് വേതനം മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് ഉടൻ വിതരണം ചെയ്യും.