JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തേഞ്ഞിപ്പലം: എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക പ്രസിദ്ധീകരിച്ചു
രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഓവര്‍സിയര്‍ (സിവില്‍) കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായാവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
ഡോ. ടി.എല്‍. സോണി കാലിക്കറ്റിലെ
എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍
കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ഡോ.ടി.എല്‍. സോണി. ചുമതലയേറ്റു. തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവ. കോളേജിലെ അസോ. പ്രൊഫസറും സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. സോണി കാലിക്കറ്റില്‍ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ചുമതലയിലെത്തുന്ന ആദ്യ വനിതയാണ്. ഏറ്റവും നല്ല എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. തൃശൂര്‍ പുത്തന്‍പള്ളിക്കു സമീപം തേര്‍മഠം ലാസറിന്റെ മകളും എല്‍ത്തുരുത്ത് സ്വദേശി പീറ്റര്‍ ഡി. കുഞ്ഞാപ്പുവിന്റെ ഭാര്യയുമാണ്.