JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തേഞ്ഞിപ്പലം: 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ഫീ അടച്ചവര്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണം വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നേരിട്ട് ഹാജരായി പഠനസാമഗ്രികള്‍ കൈപ്പറ്റേണ്ടതാണ്. രണ്ടാം ശനി, ഞായര്‍(12, 13) ദിവസങ്ങളിലും വിതരണം ഉണ്ടാകും. ഫോണ്‍ 0494 2400288, 2407356, 2407354
എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ബി.ടെക്. മാര്‍ക്ക്‌ലിസ്റ്റ് വിതരണം
നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, പാര്‍ട്ട് ടൈം പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
1993 മുതല്‍ 2016 വരെ പ്രവേശനം എസ്.ഡി.ഇ. ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍, ഒന്ന്, രണ്ട് വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അന്തര്‍ കലാലയ ഗാന്ധി ക്വിസ് മത്സരം
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന അന്തര്‍കലാലയ ഗാന്ധി ക്വിസ് മത്സരം 27-ന് നടക്കും. സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ രാവിലെ 10 മുതലാണ് മത്സരം. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒന്നില്‍ കൂടുതല്‍ ടീമുകളാകാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. മത്സരിക്കുന്ന ടീമുകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ 20-ന് മുമ്പ് ഇ-മെയില്‍ വഴിയോ, വാട്‌സ് ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യണം. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. ഇ-മെയില്‍ gandhichair@gmail.com, മൊബൈല്‍ നമ്പര്‍ 9747897579, 9400769445, 8075318481
ഗവേഷണ ജേണല്‍ പ്രകാശനം
കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗം പ്രസിദ്ധീകരിക്കുന്ന യു.ജി.സി.കെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗവേഷണ ജേണല്‍ \’അസ്സൊണന്‍സി\’ന്റെ ഇരുപത്തിരണ്ടാമത്തെ പതിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. സിണ്ടിക്കേറ്റ് അംഗം പ്രൊഫ. എം. മനോഹരന്‍ ഏറ്റുവാങ്ങി. വകുപ്പ് മേധാവി പ്രൊഫ. ആര്‍.വി.എം. ദിവാകരന്‍, ചീഫ് എഡിറ്റര്‍ ഡോ.കെ.കെ. അബ്ദുള്‍ മജീദ്, ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. കെ.ദിവ്യ, ഡോ. പ്രിയലേഖ എന്‍.എസ്., ഡോ.എം.ശ്രീകല എന്നിവര്‍ പങ്കെടുത്തു.