പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റ് സയൻസ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം

Feb 9, 2022 at 11:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

കോട്ടയം: മഹാത്മാഗാന്ധി സർവകലാശായിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻ്റ് സയൻസ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലിക കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി ഒരു വർഷമാണ്. ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരൊഴിവിലേക്ക് പ്ലാന്റ് സയൻസ് അല്ലെങ്കിൽ ബോട്ടണിയിൽ ബിരദാനന്തര ബിരുദവും ലാബോറട്ടറിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഹെർബേറിയം മാനേജ്‌മെന്റിലുള്ള പരിചയം അഭികാമ്യം. പ്രതിമാസം 15000/- രൂപ സഞ്ചിത നിരക്കിൽ വേതനം ലഭിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. താൽപര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം സമർപ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം പ്രായം തെളിയിക്കുന്നതിനുള്ള രേഖകളും, എസ്.എസ്.എൽ.സി., പി.ജി – കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അവതെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും http://mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News