JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലോ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലോ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ പരീക്ഷയെഴുതി തുടര്‍ പഠനത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അവസരം. പിഴ കൂടാതെ 15 വരെയും 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.
ബി.ടെക്. മാര്‍ക്കിലിസ്റ്റ് വിതരണം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍, തമിഴ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.