JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക്-ഇൻ ഇന്റർവ്യു ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവ്വകലാശാലയിലെ എഡി. എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം – (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷനു മുൻപുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ളവർ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് അപേക്ഷകൾ ഫെബ്രുവരി 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നൽകണം.
2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം – (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.