JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ രംഗത്ത് 50ശതമാനം അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്ന് യുജിസി നിർദേശം. കോളേജുകളിലെ അധ്യാപക നിയമനം, പ്രമോഷൻ എന്നിവയിൽ കാതലായ മാറ്റങ്ങളാണ് യുജിസിയുടെ കരട് മാർഗനിർദേശങ്ങളിൽ ഉള്ളത്. പകുതി അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്നതാണ് പ്രധാന നിർദേശം. കേന്ദ്ര സർക്കാറിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്. മൊത്തം അധ്യാപകരിൽ 50 ശതമാനം പേരെ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കോ വിസിറ്റിങ് പ്രഫസർമാരായോ നിയമിക്കാമെന്ന് നിർദേശിക്കുന്നു.