പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 20.30 ശതമാനം വിജയം

Jan 31, 2022 at 1:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

തിരുവനന്തപുരം: ജനുവരി 9ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  http://prd.kerala.gov.in,  http://lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. 19,347 പേർ പരീക്ഷ എഴുതിയതിൽ 3,928 പേർ വിജയിച്ചു. വിജയശതമാനം 20.30 ആണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എൽ.ബി.എസ് സെന്ററിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ ഏ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), ബി.എഡ് സർട്ടിഫിക്കറ്റ്  (പ്രൊവിഷണൽ/ ഒറിജിനൽ), മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡ് (ബിരുദാനന്തരബിരുദവും, ബി.എഡ് ഉം), അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും, ബി.എഡ് നും) പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബുരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളിൽ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്, ഒ.ബി.സി (നോൺ ക്രിമീലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ് (21/10/2020 മുതൽ 03/11/2021 വരെയുള്ള കാലയളവിൽ ലഭിച്ചത്), എസ്.സി/ എസ്.ടി, പി.എച്ച്/ വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) രേഖകൾ എന്നിവയുടെ പകർപ്പാണ് അപേക്ഷയ്‌ക്കൊപ്പം അയക്കേണ്ടത്.
സെറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ അവസാന വർഷ ബിരുദാനന്ദര ബിരുദര ബിരുദ/ ബി.എഡ് പഠിച്ചുകൊണ്ടിരുന്നവർ, അപേക്ഷയോടൊപ്പം വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള ഡിക്ലറേഷൻ ഫോം കൂടി സ്ഥാപനമേധാവിയിൽ നിന്നും വാങ്ങി സമർപ്പിക്കണം. കൂടാതെ സെറ്റ് സർട്ടിഫിക്കറ്റുകൾ മേയ് മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോം ഫെബ്രുവരി അഞ്ചു മുതൽ വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.

Follow us on

Related News