പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

എംജി സർവകലാശാല പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

Jan 28, 2022 at 4:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌

പ്രഭാഷണം നാളെ (ജനുവരി 29)

മഹാത്മാഗാന്ധി സർവ്വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായുള്ള ആറാമത് പ്രഭാഷണം ഇന്ന് വൈകിട്ട് ഏഴിന് നടക്കും. കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ \”മാറുന്ന ഭക്ഷണ ക്രമങ്ങൾ \” എന്ന വിഷയത്തെ അധികരിച്ച് കോട്ടയം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിഷ എ. പ്രഭ സംസാരിക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ http://meet.google.com/vhj-soyd-itm എന്ന ലിങ്ക് മുഖേന പങ്കെടുക്കാം.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഫേസ് ബുക്ക് https://www.facebook.com/Mahatma-Gandhi-University-Library-111978437785011/) എന്ന ലിങ്ക് മുഖേനയും പരിപാടിയിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾ 9446238800 (മിനി ജി. പിള്ള, പ്രോഗ്രാം ചെയർ പേഴ്‌സൺ), 9846496323 (ഡോ. വിമൽ കുമാർ വി. പ്രോഗ്രാം ടെക്‌നിക്കൽ ഡയറക്ടർ) എന്നീ നമ്പറുകളിൽ ലഭിക്കും.

സെനറ്റ് യോഗം: ചോദ്യങ്ങൾ ഫെബ്രുവരി 23നകം നൽകണം

മാർച്ച് 26 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള മഹാത്മാഗാന്ധി സർവ്വകലാശാല സെനറ്റിന്റെ വാർഷിക യോഗത്തിൽ ഉന്നയിക്കുന്നതിനുള്ള ചോദ്യങ്ങൾ ബന്ധപ്പെട്ട സർവ്വകലാശാല സ്റ്റാറ്റിറ്റ്യൂട്ട് പ്രകാരം പ്രത്യേകം പേപ്പറുകളിൽ തയ്യാറാക്കി അംഗങ്ങൾ ഫെബ്രുവരി 23 നകം സർവ്വകലാശാല രജിസ്ട്രാർക്ക് നല്കണം. യോഗത്തിനവതരിപ്പിക്കാനുള്ള പ്രമേയങ്ങൾ രജിസ്ട്രാർക്ക് ലഭ്യമാക്കേണ്ട തീയതി ഫെബ്രുവരി 26 ആണ്. മാർച്ച 26 ന് രാവിലെ 10 മുതൽ സർവ്വകലാശാല ആസ്ഥാനത്തെ സെനറ്റ ഹാളിലാണ് യോഗം നടക്കുക.

പരീക്ഷാഫലം

2021 ആഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ / 2018-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2009-2017 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസ് അടച്ച രേഖയും ഹാൾ ടിക്കറ്റ് / മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം ഫെബ്രുവരി അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

\"\"

Follow us on

Related News