പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

സന്ദർശകർക്ക് കർശന നിയന്ത്രണം, പരീക്ഷാതീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Jan 19, 2022 at 4:18 pm

Follow us on


 JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
കോട്ടയം: കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് മഹാത്മാഗാന്ധി സർവകലാശാല ഓഫീസുകളിലും സെക്ഷനുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി വൈസ് ചാൻസലർ അറിയിച്ചു.  ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും വിവിധ അപേക്ഷകളിൻമേൽ ബന്ധപ്പെട്ട സെക്ഷനുകളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും  മാത്രമേ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കുകയുള്ളു.  വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ വിവിധ ഓൺലൈൻ പോർട്ടലുകളെ സർവ്വകലാശാല ഓഫീസ് സേവനങ്ങൾക്കായി വിനിയോഗിക്കാവുന്നതാണ്.

ഉത്തരക്കടലാസ്സുകളുടെ പുന:പരിശോധനാ സംബന്ധിയായ വിവരങ്ങൾ  studentsportal.mgu.ac.in എന്ന പോർട്ടൽ മുഖേന ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള സേവനങ്ങൾ application.mgu.ac.in എന്ന പോർട്ടലിലും സർട്ടിഫിക്കറ്റ് സംബന്ധിച്ച സേവനങ്ങൾ certificates.mgu.ac.in എന്ന പോർട്ടലിലും ലഭിക്കും.  ഓൺലൈൻ സേവനങ്ങൾ ലഭ്യമല്ലാത്ത വിഷയങ്ങളിൽ generaltapaladmn@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.

സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
 

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്‌സ്റ്റൻഷനിൽ \’സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടീസ്\’  കോഴ്‌സിലേയ്ക്ക് പ്രീഡിഗ്രി / പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  120 മണിക്കൂർ ആണ് കോഴ്‌സ് ദൈർഘ്യം. കോഴ്‌സ് ഫീസ് 5200 രൂപ.  താത്പര്യമുള്ളവർ എസ്.എസ്.എൽ.സി., പ്രീഡിഗ്രി / പ്ലസ്ടു സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31 നകം ഓൺലൈനായി \’dllhrd2022@gmailcom\’ എന്ന ഇ-മെയിലിൽ വിലാസത്തിൽ അപേക്ഷ അയക്കണം.  വിശദവിവരങ്ങൾക്ക് ഫോൺ നം. 08301000560
 
പരീക്ഷാതീയതി
 അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ്. (2018 അഡ്മിഷൻ – റെഗുലർ / 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 31 ന് തുടങ്ങും.  പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 22 നും 1050 രൂപ പിഴയോടെ ജനുവരി 24 വരെയും അപേക്ഷിക്കാം.
 സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒന്ന്, അഞ്ച് സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും.

പരീക്ഷാഫലം
 
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.
 
2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു. (2007-2008 അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി മൂന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

Follow us on

Related News