പ്രധാന വാർത്തകൾ
സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

സംസ്ഥാനത്തെ കോളേജുകൾ അടയ്ക്കുന്നത് പരിഗണിക്കും: അന്തിമ തീരുമാനം നാളെ

Jan 19, 2022 at 11:21 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോളേജുകളുടെ പ്രവർത്തനത്തിലും നിയന്ത്രണത്തിന് ആലോചന. നിലവിലെ സാഹചര്യത്തിൽ കോളേജുകൾ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്നലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കിയിരുന്നു. കോവിഡ്, ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ കൈക്കൊല്ലുമെന്നാണ് സൂചന. കോളേജുകളിൽ പഠനം ഓണ്‍ലൈൻ വഴിയാക്കാനാണ് ആലോചന. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് വിവിധ കോളേജുകൾ അടച്ചിട്ടിരിക്കുകയാണ്. 6 കോളേജ് വിദ്യാർത്ഥികൾക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ കോളേജുകൾ അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന അവലോകന യോഗത്തിൽ കോളേജുകൾ അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.

\"\"

Follow us on

Related News