പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

മാറ്റിവച്ച പരീക്ഷകൾ 19മുതൽ, പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷ വിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Jan 15, 2022 at 4:58 pm

Follow us on


 JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ജനുവരി14ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജനവരി 19 മുതൽ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. വിശദമായ ടൈംടേബിൾ സർവകലാശല വെബ് സൈറ്റിൽ.
 
പരീക്ഷാ തീയതി
 
എട്ടാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റെഗുലർ) /ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി പത്തിന് ആരംഭിക്കും.  പിഴയില്ലാതെ ജനുവരി 27 വരെയും 525 പിഴയോടുകൂടി ജനുവരി 28 നും 1050 സൂപ്പർഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം.


 
ഹാൾടിക്കറ്റ്
 
ജനുവരി 18 ന് ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ. / എം.കോം. / എം.എസ്.സി. (2019 അഡ്മിഷൻ) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  വിദ്യാർത്ഥികൾ തങ്ങളുടെ ഹാൾ ടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും വാങ്ങി പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.
 
പ്രോജക്ട് ഇവാല്യുവേഷൻ – വൈവാ വോസി
 
2021 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി, ലാറ്ററൽ എൻട്രി / 2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി)/ 2015 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2016 അഡ്മിഷൻ – (അഫിലിയേറ്റഡ് കോളേജുകൾ) / 2014 അഡ്മഷൻ – മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ – സപ്ലിമെന്ററി – ലാറ്ററൽ എൻട്രി അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ് പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾ ജനുവരി 19 മുതൽ 21 വരെ തീയതികളിൽ നടക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

Follow us on

Related News