തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് 2017-21 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 17 മുതല്‍ 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ കുടിശികകള്‍ തീര്‍ത്ത് ബാങ്ക് എക്കൗണ്ട് നമ്പര്‍ സഹിതം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. നിശ്ചിത സമയത്ത് ഹാജരാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടക്കും. ഓരോ ബ്രാഞ്ചിനും നിശ്ചയിച്ചിട്ടുള്ള സമയക്രമവും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
ജനുവരി 17-ന് തുടങ്ങുന്ന ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ പി.ജി. സി.യു.സി.എസ്.എസ്. സപ്ലിമെന്ററി, സി.ബി.സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഫെബ്രുവരി 7-ന് തുടങ്ങും.
പരീക്ഷാ കേന്ദ്രം
മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.