തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പില്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക്, പി.ജി. പാര്‍ട്ട് ടൈം ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്‍ര് മാനേജ്‌മെന്റ് ഇന്‍ അറബിക് ഫുള്‍ടൈം പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ 18-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 0494 2407394, 9447530013.
വനിതാ ബേസ്‌ബോള്‍ ടീമിന് സ്വീകരണം
അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാലിക്കറ്റ് ടീമിന് സ്വീകരണം. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ടീമിനെ സര്‍വകലാശാലാ അധികൃതര്‍ സ്വീകരിക്കും. നാലരക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ അനുമോദനച്ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഗുവാഹട്ടിയിലെ റോയല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്.
പെന്‍ഷന്‍കാര്‍ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നല്‍കണം
കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 20-ന് മുമ്പായി ധനകാര്യ വിഭാഗത്തില്‍ സമര്‍പ്പിക്കണം. സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും മറ്റു വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്.
സൗജന്യ അഭിമുഖ പരിശീലനം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപക നിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി സൗജന്യ അഭിമുഖ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ് ആപ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയിലെ ചുരുക്കപ്പട്ടികയില്‍, മെയില്‍/സപ്ലിമെന്ററി എന്നിവ സഹിതം ugbkkd@uoc.ac.in എന്ന ഇ-മെയിലില്‍ 16-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍ 0494 2405540.
പരീക്ഷാ ഫലം
ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി.വോക്. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെയും ബി.ടെക്.-ന് 27 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും മൂന്ന്, നാല് സെമസ്റ്റര്‍ അറബിക് നവംബര്‍ 2020 പരീക്ഷകളുടെയും എസ്.ഡി.ഇ. എം.എ. അവസാന വര്‍ഷ അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ എം.എസ്.ഡബ്ല്യു-വിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 13-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും അവസരം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.
പരീക്ഷ
ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 17-ന് തുടങ്ങും.