പ്രധാന വാർത്തകൾ
KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചു

ടാറ്റാ മെമ്മോറിയൽ സെന്‍ററിൽ 175 നഴ്സ് നിയമനം: അവസാന തീയതി ജനുവരി 8

Jan 7, 2022 at 3:34 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

ന്യൂഡൽഹി: ടാറ്റാ മെമ്മോറിയൽ സെന്‍ററിന്‍റെ ഭാഗമായ രണ്ട് സ്ഥാപനങ്ങളിലായി 175 നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാരാണസിയിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ, മഹാമാന പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കാൻസർ സെന്‍ററിർ എന്നിവയിലാണ് അവസരം.

ഒഴിവുകളുടെ വിവരങ്ങൾ താഴെ

നഴ്സ്-എ

90 ഒഴിവ് (ജനറൽ-41, എസ്‌സി-13, എസ്ടി-3, ഒബിസി-24, ഇഡബ്ല്യുഎസ്-9. ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്സിങിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബേസിക്/പോസ്റ്റ് ബേസിക് ബിഎസ്‌സിയും (നഴ്സിങ്) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. 30 വയസ്. 44,900 രൂപയും അലവൻസുകളും

നഴ്സ്-ബി

30 ഒഴിവ് (ജനറൽ-14, എസ്‌സി-4, എസ്‌ടി-2, ഒബിസി-8, ഇഡബ്ല്യുഎസ്-2). ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും നഴ്സിംഗിൽ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിഎസ്‌സി (നഴ്സിങ്/പോസ്റ്റ് ബിഎസ്‌സി നഴ്സിങ്) കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും.

35 വയസ്. 47600 രൂപയും അലവൻസുകളും

\"\"

നഴ്സ്-സി

55 ഒഴിവ് (ജനറൽ-24, എസ്‌സി-8, എസ്ടി-4, ഒബിസി-14, ഇഡബ്ല്യുഎസ്-5). ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്സിംഗിൽ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിഎസ്‌സി (നഴ്സിങ്/പോസ്റ്റ് ബിഎസ്‌സി നഴ്സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും. 40 വയസ്. 53,100 രൂപയും അലവൻസുകളും.

അപേക്ഷകർ (എല്ലാ തസ്തികകളിലെയും) ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജ്സിട്രേഷന് അർഹരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ടിഎംസിയിലെ ജീവനക്കാർക്കും (സ്ഥിരം, താൽക്കാലികം, പ്രൊജക്റ്റ് നിയമനവും ഉൾപ്പെടെ)അഞ്ചുവർഷത്തെ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്

300 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓൺലൈനായി അടയ്ക്കണം. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല. സൈനിക സേവനത്തിനുശേഷം സിവിൽ തസ്തികയിലേക്ക് ആദ്യമായി അപേക്ഷിക്കുന്ന വിമുക്തഭടർക്കും ഫീസ് ബാധകമല്ല. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് https://tmc.gov.in/index.php/en/ വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 8. ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് സ്വീകരിക്കുന്ന അവസാന തീയതി 15.

Follow us on

Related News