കണ്ണൂർ: സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി/ എക്കണോമിക്സ്/ മലയാളം, ഒന്നാം സെമസ്റ്റർ എം. എസ്. സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി/ മോളികുലാർ ബയോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ) നവംബർ 2020 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 07.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) സപ്പ്ളിമെന്ററി /ഇമ്പ്രൂവ്മെന്റ് ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു . ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി , സൂക്ഷ്മപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 07.01.2022 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്.
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ് ) നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധികരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 06.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ എം.ഫിൽ. കന്നഡ, ജൂൺ 2019 പരീക്ഷകൾക്ക് 27.12.2021 വരെ പിഴയില്ലാതെയും 29.12.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ പി. ജി. ഡി.എൽ.ഡി., മെയ് 2021 പരീക്ഷകൾക്ക് 18.01.2022 മുതൽ 20.01.2022 വരെ പിഴയില്ലാതെയും 22.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 25.01.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
04.01.2022, 05.01.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന എട്ടും ആറും സെമസ്റ്റർ ബി. എ. എൽ.എൽ.ബി. (മെയ് 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.