പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷാഫലങ്ങൾ, പരീക്ഷാതീയതി: എംജി സർവകലാശാല വാർത്തകൾ

Dec 21, 2021 at 4:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കോട്ടയം: 2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സംസ്കൃതം (സ്പെഷ്യൽ സാഹിത്യ) പി.ജി.സി.എസ്.എസ്. റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. പുനർ മൂല്യനിർണ്ണയത്തിന് 370 രൂപയും, സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപയും ഫീസടക്കണം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബയോകെമിസ്ട്രി (സി.എസ്.എസ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫസടച്ച് ജനുവരി അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാലയിൽ കമ്പ്യൂട്ടർ ലാബ്-ഇൻ-ചാർജ് തസ്തികയിലെ രണ്ട് ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ (http://mgu.ac.in) ലഭ്യമാണ്.

പരീക്ഷാ തീയതി

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്സ്) – 2017 അഡ്മിഷൻ – റെഗുലർ/ 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 22 വരെയും 525 രൂപ പിഴയോടു കൂടി ഡിസംബർ 23 നും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 24 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

Follow us on

Related News