JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് -C തസ്തികയിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ്-Cയിൽ ഉൾപ്പെടുന്ന കുക്ക് തസ്തികയിൽ 5 ഒഴിവാണുള്ളത്. കർണാടക ബിഡാറിലും ഹൈദരാബാദിലുമാണ് നിയമനം. മെട്രിക്യുലേഷനും കാറ്ററിങ്ങിൽ ഡിപ്ലോമയും
ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. ഒബിസി വിഭാഗത്തിന് 3 വർഷവും എസ്.സി/എസ്.ടി. വിഭാഗത്തിന് 5വർഷത്തെയും ഇളവ് ലഭിക്കും.
അപേക്ഷയും മറ്റു യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും
https://drive.google.com/file/d/19ZGrxlhb4xCDLIaWb1ETVHXQ-uP9kppN/view കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക