JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
കോട്ടയം: ഇന്ത്യയിൽ ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി. കോട്ടയം ഗവ. മെഡിക്കൽ കോളേജിനാണ് ഈ കോഴ്സ് അനുവദിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. ആകെ രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ഈ കോഴ്സിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്.
ഡിഎം ഇൻഫെക്ഷ്യസ് ഡിസീസ് കോഴ്സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാർഗങ്ങളിലൂടെ പകർച്ചവ്യാധി നിർണയത്തിനും രോഗീപരിചരണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. മാത്രമല്ല ഗവേഷണ രംഗത്തും കൂടുതൽ പ്രാധാന്യം നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.