പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തിക: സ്ഥിരം ഒഴിവ്

Dec 17, 2021 at 3:06 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

എറണാകുളം: ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവുണ്ട്.
ബിരുദത്തോടൊപ്പം അസോസിയേറ്റ് മെമ്പർഷിപ്പ് ഇൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുമാണ് യോഗ്യത (എ. സി എസ്). നിലവിൽ ലിസ്റ്റഡ് കമ്പനിയിൽ കമ്പനി സെക്രട്ടറിയായി പതിവായി ജോലി ചെയ്യുന്നവരായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് 01.11.2021 ന് നിഷ്‌കർഷിച്ചിട്ടുള്ള  യോഗ്യതകൾ നേടിയ ശേഷമുള്ള 16 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. നൂറുകോടി ഷെയർ ക്യാപിറ്റലുള്ള ലിസ്റ്റഡ് കമ്പനിയിൽ ഏഴുവർഷം കമ്പനി സെക്രട്ടറിയായുള്ള പ്രവർത്തിപരിചയം വേണം.

\"\"


സി.എ/ ഐ.സി.ഡബ്ലിയു.എ/ നിയമബിരുദം/ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം/ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ ഉള്ളവർക്ക് മുൻഗണ ലഭിക്കും. വളം/രാസവസ്തു /പെട്രോകെമിക്കൽ കമ്പനികളിലുള്ള പ്രവർത്തിപരിചയം അഭിലഷണീയം.
കരാറടിസ്ഥാനത്തിലോ കൺസൾട്ടൻസിയിലോ ചെയ്തിട്ടുള്ള ജോലി പ്രവൃത്തിപരിചയമായി കണക്കാക്കില്ല. രാജിവെച്ചവർ / സ്വമേധയാ വിരമിച്ചവർ (വോളണ്ടറി റിട്ടയർമെന്റ്) /എഫ്.എ. സി. ടി യിൽ നിന്ന് പിരിച്ചുവിട്ടവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല. ശബള സ്‌കെയിൽ: 36,600 – 62,000. പ്രായം: 01.11.2021 ന് 52 വയസ്സിന് മുകളിൽ ആകരുത്.

പി.ഡബ്ല്യു.ബി.ഡി ചട്ടങ്ങൾ പ്രകാരം പി.ഡബ്ല്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്ക്  ഇളവ് വരുത്തിയ ഉയർന്ന പ്രായപരിധി 56 വയസ്സാണ്. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങൾക്ക് വയസ്സിലോ പ്രവർത്തി പരിചയത്തിലോ ഇളവ് ലഭിക്കില്ല.ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽസർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയസർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

\"\"

Follow us on

Related News