പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഇന്നത്തെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 16, 2021 at 5:40 am

Follow us on


 
JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ: ഇന്ന് (ഡിസംബർ 16) നടത്താൻ നിശ്ചയിച്ച 2019, 2014 സിലബസുകളിലുള്ള രണ്ടാം സെമസ്റ്റർ ബിരുദ (ബി.എ. അഫ്‌സൽ ഉൽ ഉലമ  ഒഴികെ) പരീക്ഷകൾ (ഏപ്രിൽ 2021)  മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 18, 19 തീയതികളിലായി (ശനി, ഞായർ രാവിലെ 10 മുതൽ   4 വരെ ) എസ് എൻ കോളേജ് കണ്ണൂർ, എൻഎഎസ് കോളേജ്  കാഞ്ഞങ്ങാട് , സെൻറ്  ജോസഫ് കോളേജ്  പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു  നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

തീയതി നീട്ടി 

സർവകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ്  കോളേജുകൾ/ പഠന വകുപ്പുകൾ/ സെന്ററുകൾ എന്നിവിടങ്ങളിലെ യു.ജി, പി.ജി, ബി.എഡ്  പ്രവേശനത്തിനുള്ള അവസാന തിയതി  23.12.2021 വരെ നീട്ടി. പ്രവേശനത്തിന് അതാത് കോളേജുകളെ സമീപിക്കണം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. 
ഹെല്‍പ്പ് ലൈ൯ നമ്പർ  :  0497 – 2715261, 7356948230 http://admission.kannuruniversity.ac.in പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക

പരീക്ഷാവിജ്ഞാപനം

മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഓൺലൈൻ രജിസ്ട്രേഷൻ 17.12.2021 മുതൽ ആരംഭിക്കും. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"


ടൈംടേബിൾ
 
04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ എം. എ. പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി ജൂൺ 2021 പരീക്ഷയുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Follow us on

Related News