പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

പി.എസ്.സി പരീക്ഷകൾക് സൗജന്യ പരിശീലനം

Dec 15, 2021 at 8:54 am

Follow us on

പാലക്കാട്: പി.എസ്.സി നടത്തുന്ന ബിരുദ യോഗ്യത പരീക്ഷകള്‍ക്ക് കുഴല്‍മന്ദം ചന്തപ്പുര ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻറ്ററിൽ സൗജന്യ പരീക്ഷാ പരിശീലനം നല്‍കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒ.ബി.സി വിഭാഗക്കാരായ ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തില്‍ ഉള്ളവർക്ക് വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. താത്പര്യമുള്ളവര്‍ ജാതി, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സിക്കാര്‍ക്ക് മാത്രം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബിരുദ യോഗ്യത പരീക്ഷകള്‍ക്ക് അപേക്ഷിച്ചതിന്റെ പ്രിൻറ് ഔട്ട് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 5നകം ഓഫീസില്‍ ഹാജരാക്കണം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്നതാണ്. വിജ്ഞാപനത്തിന്റെ പകര്‍പ്പും അപേക്ഷയുടെ മാതൃകയും കുഴല്‍മന്ദം ഗവ. പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെൻറ്ററിലും, ജില്ലാ/ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 04922 273777.

\"\"

Follow us on

Related News