കോട്ടയം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബികോം, പി.ജി.ഡി.സി.എ., അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 22നകം അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട വിലാസം: ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പി.എ.യു. ജില്ലാ പഞ്ചായത്ത്, കോട്ടയം-686002, ഫോൺ: 04812300430.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ് പ്രഫഷനൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ നിയമനം
തിരുവനന്തപുരം:കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ്...





